മരിക്കാത്ത ഓർമ്മകൾക്ക്

ജീവിതത്തിന്റെ ഓരോ ചുവടുവെപ്പിലും ചുറ്റും വഴിക്കണ്ണുമായി പലരും ഇപ്പോഴും കാത്തിരിക്കുന്നുണ്ടെങ്കിലും എനിക്കേറ്റവും പ്രിയപ്പെട്ടത് പാഴൂരിലെ തട്ടുമ്പുറവും പോർട്ടിക്കോയുമുള്ള ആ പഴയവീട്ടിലെ ഞങ്ങളുടെ അമ്മച്ചിയുടെ കാത്തിരിപ്പുകളാണ്.........കാലചക്രം മുൻപോട്ടു ഒരുപാടു കുതിച്ചെങ്കിലും പിറവഠ എന്നും മനസ്സിൽ മായാത്ത ഓര്മതന്നെയാണ്.....ഇഷ്ടികച്ചൂള കഴിഞ്ഞു മുൻപോട്ടു നോക്കുമ്പോൾ കാണുന്നത് പെങ്ങനാമറ്റത്തിലെ വീടാണ് അവിടുന്ന് കനാലിന്റെ അരികിലൂടെ മുൻപോട്ടു നടന്നു നീങ്ങുമ്പോൾ അകലെ വരാന്തയിലെ പഴബെഞ്ചിൽ നാലു കണ്ണുകൾ ഉണ്ടാവും  , എന്നും കാത്തിരിക്കാൻ..... അപ്പച്ചനും അമ്മച്ചിയും.......ഇരു വശവുമുള്ള ജാതിമരങ്ങൾക്കു ഇപ്പോഴും എന്തോ പറയാൻ ബാക്കി ഉള്ളതുപോലെ തോന്നും നമ്മുക്ക്.....ശ്രുതിചേച്ചയും ഞാനും അച്ചാച്ചനും നെഫിന്ചാച്ചനും ഒക്കെ ഒരുപാടു കഥകൾ  അവരുടെ കൊമ്പുകളിൽ ഇരുന്നു പറഞ്ഞിട്ടുണ്ട്.......മുൻവശത്തുള്ള ഇരുമ്പൻ പുളിയും പുറകുവശത്തെ കറുവയും കിണറും ചാമ്പയും മുല്ലയും മാവും ജീവനുള്ളടത്തോളം കാലം മനസ്സിൽ മായാതെ നിൽക്കുന്ന ബാല്യകാലത്തിന്റെ ഓർമ്മകൾ തന്നെയാണ്.......വിരുന്നുകാരായി ഓരോതവണ പാഴൂര്എത്തുമ്പോളും കുഞ്ഞന്നാമ്മച്ചേടിത്തിക്കു പറയാനുണ്ടാവും കഥകൾ ഒരുപാടു.......എങ്ങോട്ടെന്ന് ഇല്ല്ലാതെ മുൻപോട്ടു ഒഴുകുന്ന മുവാറ്റുപുഴയാർ ബാല്യത്തിലെ പേടിസ്വപ്നങ്ങളിൽ ഒന്നായിരുന്നു.......പ്രായം എത്രയൊക്കെ ആയെങ്കിലും ആ പുഴയിൽ ഇറങ്ങാൻ കൊതിച്ച മനസിന് മാത്രം ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല.......പറമ്പു നടന്നു അപ്പുറം എത്തിയാൽ കാണുന്നതാണ് ബാല്യത്തിന്റെ മറ്റൊരു പകുതി.....ആക്കൽ, അന്ന് മാമി വിശേഷങ്ങൾ ചോദിച്ചറിയുന്ന പോലെ സ്നേഹത്തോടെ ആരും ഇന്നോളം ചോദിച്ചിട്ടിലല്ല എന്നതാണ് സത്യം.........തോമസ്അപ്പച്ചന്റെയും അമ്മച്ചിയുടെയും പുഴയോട് അഭിമുഖമായുള്ള വീടും മണൽ വാരുന്ന ലോറികളും ഒരുപാടു യാത്രകൊണ്ടുപോയിട്ടുള്ള പഴയസ്‌കൂട്ടരും ലീനച്ചേച്ചിയും ലിസചേച്ചിയും തന്ന സ്നേഹവും  മനസ്സിൽ  എന്നും തുടിക്കുന്ന ഓർമകളാണ്.......അന്ന് പ്രതീക്ഷയോടെ കാത്തിരുന്ന ആളുകളിൽ മുൻപന്തിയിൽ ആയിരുന്നു ഡൽഹിയിലെ അമ്മച്ചി......ആ വിളി വെറും വിളി ആയിരുന്നു കേട്ടോ അമ്മച്ചി ഇപ്പോൾ പാഴൂർകാരി ആണ്.....തിരിച്ചു നടക്കാൻ എന്നും മനസ് കൊതിക്കുന്ന നിറം മങ്ങാത്ത ഓർമ്മകൾ......മനസ് കൊണ്ട്  പല തവണ ദിവസം തോറും പോയി വരാറുണ്ട് എന്നതാണ് അതിലേറെ സത്യം.........

0 comments