എന്താണ് കൊറോണ ?

ലോകജനതയെ മുഴുവൻ ഭീതിയിൽ ആഴ്ത്തികൊണ്ടു  കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. കേരളത്തിലും കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ഭീതിയല്ല ജാഗ്രതയാണ്  നമുക്ക് ആവശ്യം.
സാധാരണ ഉണ്ടാകുന്ന ജലദോഷപ്പനി, ചിക്കൻപോക്‌സ്‌ എന്നീ വൈറസ്കൊണ്ടുണ്ടാകുന്ന രോഗങ്ങളെ ഒക്കെ ശാരീരികമായും മാനസികമായും അതിജീവിച്ചവരാണ് നമ്മൾ. ഒരുപക്ഷെ വാക്‌സിൻ കൊണ്ടോ അല്ലെങ്കിൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൊണ്ടോ ഒക്കെ ആകാം നമ്മൾ അവയെ അതിജീവിച്ചത്.എന്നാൽ 2019 കൊറോണ വൈറസ് നമ്മുടെ സ്വാഭാവികമായ രോഗപ്രതിരോധശേഷി കൊണ്ട് മാത്രം അതിജീവിക്കാൻ ബുദ്ധിമുട്ടാണ് എന്നത് ഒരു വസ്തുതയാണ്. രോഗിക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും കിട്ടേണ്ടതുണ്ട്.
വാക്‌സിനുകളോ ചികിത്സകളോ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടിലല്ല എന്നത് പേടിപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യം ആണ്.വളരെ നിസാരമായ പനി ,ചുമ എന്നിവയിൽ തുടങ്ങി രോഗം മൂർച്ചിച്ചാൽ ജീവന് തന്നെ ഭീഷണി ആയേക്കാം എന്നതുകൊണ്ടാണ് ഇവയെ കുറെ കൂടെ ഗൗരവത്തോടെ  നാം നോക്കി കാണേണ്ടതുള്ളത്. സാധാരണ വൈറസുകൾ പ്രവർത്തിക്കുന്നതിന് അപ്പുറമായി കൊറോണ നമ്മുടെ ശ്വാസകോശത്തിൽ ഇറങ്ങി ചെന്ന്  ശ്വാസതടസം ഉണ്ടാക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി  ബാധിക്കുകയും ചെയ്യും. വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുന്ന നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന ഈ അവസ്ഥയിൽ ശ്വാസകോശം ദുർബ്ബലമാകുകയും ബാക്ടിരിയ കടന്നുകൂടി ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾക്കും വഴിതെളിക്കുന്നതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്.
ഈക്കാരണങ്ങൾകൊണ്ടാണ് അസുഖം വരാതെ തടയണമെന്നുള്ളത് പ്രസക്തമാകുന്നത്. അതുകൊണ്ട് രോഗലക്ഷങ്ങൾ ഉള്ളവരും ദൂര ദേശങ്ങളിൽ യാത്ര ചെയ്തു വരുന്നവരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം എന്ന് ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നു.
പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനും കുറയ്ക്കുന്നതിനും ഹോമിയോപ്പതി വലിയ ഒരു പങ്കു വഹിക്കുന്നു. രോഗിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കണക്കിൽ എടുത്താണ് സാധാരണ ഹോമിയോ ചികിത്സ നടത്തുന്നത് അതിനാൽ തന്നെ രോഗപ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുന്നതിനും ഉയർത്തുന്നതിനും ഹോമിയോ  മരുന്നുകൾ സഹായകമാണ്. വൈറസിനെതിരെ ആര്സെനിക് ആൽബം 30 പ്രതിരോധ മരുന്നായി CCRH  , AYUSH എന്നിവ അംഗീകരിച്ചു എങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ഒരു ഡോക്ടറുടെ സഹായത്തോടെ മാത്രം മരുന്നുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
അസുഖത്തെക്കാൾ കൂടുതൽ പേടി പടരുന്ന ഈ സാഹചര്യത്തിൽ പേടി മൂലം ഉണ്ടാകുന്ന സ്ട്രെസ് ശരീരത്തിന്റെ പ്രതിരോധശേഷിയെ അപകടത്തിലാക്കും എന്നത് ഓർമ്മിക്കേണ്ടതാണ്. അത് ശരീരത്തെ അസുഖപ്പെടുത്തുക എന്ന വൈറസിന്റെ ജോലി എളുപ്പം ആക്കി കൊടുക്കും.

.അസുഖം പകരാതിരിക്കാൻ, പകർച്ചവ്യാധിയാകാതിരിക്കാൻ ലോകരോഗ്യ സംഘടന മുന്നോട്ടു വെക്കുന്ന പ്രതിരോധ മാർഗങ്ങൾ താഴെപ്പറയുന്നവയാണ്.
1.പല തവണ  30 സെക്കന്റിൽ കുറയാത്ത സമയം എടുത്തു  സോപ്പുപയോഗിച്ച് കൈയും മുഖവും കഴുകുക
2.മൃഗങ്ങളും ആയി നേരിട്ടുള്ള സമ്പർക്കം കുറയ്ക്കുക
3.പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകരമായ ഭക്ഷണ ശൈലി പിന്തുടരുക
4.മൽസ്യ മാംസാദി ഭക്ഷണങ്ങൾ നല്ലപോലെ വേവിച്ചു ഉപയോഗിക്കുക
5.രോഗിയുമായി ഇടപെടുമ്പോൾ മാസ്ക് ഉപയോഗിക്കുക.
6.രോഗിയുമായോ രോഗലക്ഷണങ്ങളുള്ളവരുമായോ ഇടപെട്ടാ‍ൽ സോപ്പിട്ട് കൈകഴുകിയതിനുശേഷം മാത്രം മുഖം, വായ, കണ്ണ്, മൂക്ക് എന്നീഭാഗങ്ങളിൽ തൊടുക.
7.ചുമക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, കൈമുട്ടിനുള്ളിലേക്ക് മുഖം കുനിച്ചുപിടിച്ച് തുമ്മുകയോ ചുമക്കുകയോ ചെയ്യുക.
അസുഖം ബാധിച്ചവരെ പരിചരിക്കേണ്ടതും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതും നമ്മുടെ കൂടെ ഉത്തരവാദിത്തം ആണ്. അസുഖലക്ഷണങ്ങളുള്ളവരെ സഹാനുഭൂതിയോടെ കാണുകയും അവരെ സഹായിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടാകുകയും ചെയ്താൽ സ്വയം റിപ്പോർട്ടു ചെയ്ത് അവർക്കും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ സാധിക്കും
പലതും അതിജീവിച്ചവരാണ് നമ്മൾ അതോർക്കുക.........കോറോണയെയും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.....

0 comments