എന്താണ് രോഗപ്രതിരോധശേഷി ?

കൊറോണകാലത്തോട് അനുബന്ധിച്ചു നമ്മൾ ഏറ്റവും കൂടുതൽ കേട്ട കാര്യങ്ങളിൽ ഒന്നാണ് രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത്.
എന്താണ് രോഗപ്രതിരോധശേഷി? എങ്ങനെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം? ഇങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി വലിയ ധാരണ നമുക്കില്ല എന്നുള്ളതാണ് സത്യം.
ശരീരത്തിലേക്കെത്തുന്ന രോഗാണുക്കളെ നശിപ്പിക്കാനുള്ള നമ്മുടെ കോശങ്ങളുടെ കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്നുപറയുന്നത്. ഇവ രണ്ടുതരത്തിൽ ആണുള്ളത് Innate ഇമ്മ്യൂണിറ്റിയും Acquired ഇമ്മ്യൂണിറ്റിയും.
Innate ഇമ്മ്യൂണിറ്റി എന്നാൽ നമ്മുടെ ശരീരത്തിൽ ജന്മനാ ഉണ്ടാകുന്ന ,അല്ലെങ്കിൽ നമ്മുടെ ജീനുകളിലൂടെ നമ്മുക്ക് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ആണ്. Acquired ഇമ്മ്യൂണിറ്റി എന്നാൽ നമ്മുടെ ശരീരം തന്നെ ആർജിച്ചെടുക്കുന്ന ഇമ്മ്യൂണിറ്റി ആണ്.
എങ്ങനെ നമ്മുക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം ?ഏറ്റവും പ്രധാനപ്പെട്ട 5 കാര്യങ്ങളുണ്ട് ,

1. ശരിയായ ഉറക്കം: പ്രായപൂർത്തിയായ ഒരാൾ ദിവസം 7 -8 മണിക്കൂറും , കൗമാരപ്രായക്കാർ 9 -10 മണിക്കൂറും സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കുറഞ്ഞത് 10 മണിക്കൂറും ഉറങ്ങണം. ശരിയായ ഉറക്കം നമ്മുടെ തലച്ചോറിന്റെയും ശരീരത്തിന്റെയും പ്രവർത്തനം സുഗമമാക്കും.
2. ധാരാളം വെള്ളം കുടിക്കുക: തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായി കുടിക്കുക , കൃതിമ പഴച്ചാറുകളും പാനീയങ്ങളും പരമാവധി ഒഴിവാക്കുക. ഇളനീര്, സംഭാരം പോലുള്ളവ കൂടുതലായി ഉൾപെടുത്തുക.
3. ശരിയായ ഭക്ഷണ ക്രമം ശീലിക്കുക: പച്ചക്കറികളും പഴവർഗ്ഗങ്ങളും അടങ്ങിയ ശരിയായ ഭക്ഷണക്രമം ശീലമാക്കുക. എന്ത് കഴിക്കണം എന്നതാണ് വളരെ പ്രധാനപ്പെട്ടത്. Proteins ധാരാളം അടങ്ങിയിട്ടുള്ള ഇറച്ചി, മീൻ, മുട്ട പോലുള്ള മൽസ്യ മാംസ ആഹാരങ്ങളും, പയർ, കടല പോലെയുള്ള ധാന്യങ്ങളും, വിറ്റാമിൻസും മിനെറൽസും ആന്റിഓക്സിഡന്റ്സും അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഇവയിൽ തന്നെ പ്രധാനമായി ഇലക്കറികളും, വിറ്റാമിന് സി ധാരാളമുള്ള നാരങ്ങാ, ഓറഞ്ച് പോലെയുള്ള ഭക്ഷണങ്ങളും നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വലിയൊരു പങ്കു വഹിക്കുന്നു.
4. വ്യായാമം ശീലമാക്കുക: ദിവസം കുറഞ്ഞത് 1 മണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കുക. വ്യായാമം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക.
5. വ്യക്തി ശുചിത്വം പാലിക്കുക: രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ ഇടം കൊടുക്കാതെ ശരിയായ വ്യക്തി ശുചിത്വം പാലിക്കുക.

ചിട്ടയായ ജീവിതരീതിയിലൂടെയും മേൽപറഞ്ഞ കാര്യങ്ങളിലൂടെയും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി നമ്മുക്ക് വർധിപ്പിക്കാനാവും.....ആരോഗ്യമുള്ള ഒരു ശരീരം സ്വന്തമാക്കുക എന്നതാകട്ടെ നമ്മുടെ ലക്ഷ്യം.

0 comments