മൈക്രോഗ്രീൻസ് എന്ന കുഞ്ഞൻ ഇലക്കറികൾ.....



മൈക്രോഗ്രീൻസ് എന്ന ഇലക്കറികൾ  മലയാളിയുടെ ഭക്ഷണമേശയിലും ഇടംപിടിച്ചിരിക്കുന്നു.ലോക്ക്ഡൗൺ കാലത്തു സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കണ്ട ചിത്രങ്ങളിൽ മൈക്രോഗ്രീൻസ് എന്ന ഈ കുഞ്ഞൻഇലക്കറികളും ഉണ്ടായിരുന്നു എന്നത് തന്നെ അതിനുദാഹരണമാണ്.വളരെ ചിലവ്കുറഞ്ഞതും ,ചുരുങ്ങിയ സമയം കൊണ്ട് ഉത്പാദിപ്പിച്ചെടുക്കാവുന്നതുമായ ഈ ഇലക്കറികൾ ഗുണമേന്മയിലും  മുൻപന്തിയിൽ തന്നെയാണ്.ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഒരു ഭക്ഷണശീലം വേണം.എന്ത് കഴിക്കുന്നു , എത്ര കഴിക്കുന്നു , എങ്ങനെ കഴിക്കുന്നു എന്നതൊക്കെ പ്രധാനപ്പെട്ടതാണ്.

മൈക്രോഗ്രീൻസ് എന്നാൽ നമ്മുക്ക് സാധാരണയായി കിട്ടുന്ന ധാന്യങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാവുന്ന ചെറിയ  ഇലക്കറികൾ ആണ്.വളരെ സാധാരണമായി നമ്മുക്ക് ലഭിക്കുന്ന പയർ ,കടല ,കടുക് ,ഉലുവ ഇങ്ങനെ ഉള്ള ധാന്യങ്ങളിൽ നിന്നൊക്കെ നമ്മുക്ക് മൈക്രോഗ്രീൻസ് ഉണ്ടാക്കി എടുക്കാം.യഥാർത്ഥത്തിൽ നമ്മുക്ക് ഈ ചെടികളിൽ നിന്നും കിട്ടുന്ന വിറ്റമിൻസ്ന്റെയും ,മിനറൽസ്ന്റെയും ,ആന്റിഓക്സിഡന്റസ്ന്റെയും ഏകദേശം 40 മുതൽ 50 ഇരട്ടി  മൈക്രോഗ്രീൻസ് നമുക്ക് പ്രധാനം ചെയ്യുന്നു.
മുളപ്പിച്ച പയറുവർഗ്ഗങ്ങൾ തന്നെയല്ലേ മൈക്രോഗ്രീൻസ് എന്ന് ചുരുക്കം ചിലർക്കെങ്കിലും സംശയം തോന്നാം.വിത്തിനെ വെള്ളത്തിൽ കുതിർത്തി മുളപ്പിച്ചു മുളവരുന്നതിനെയാണ് സാധാരണയായി നമ്മൾ sprouts എന്ന് പറയുന്നത് എന്നാൽ  ഇവയെ കുറച്ചു കൂടെ വളർത്തി,  ശരിയായി പറഞ്ഞാൽ 7 മുതൽ 10 ദിവസം വരെ വളർത്തി 2 ഇലകൾ വരുന്നത് വരെയുള്ള  കാലയളവിനെയാണ് നമ്മൾ മൈക്രോഗ്രീൻസ് എന്ന് പറയുന്നത്.
2 മുതൽ 3 ആഴ്ചവരെ വളർത്തുന്നതിന് ബേബി ഗ്രീൻസ് എന്നും 1 മാസത്തിനു മുകളിൽ വളർത്തി ചെടിയായി രൂപപ്പെടുന്നതിനെ Adult ഗ്രീൻ എന്നും പറയുന്നു.

എങ്ങനെ  നമ്മുക്ക് ഇവയെ വളർത്തിയെടുക്കാം എന്ന് നോക്കാം.സാധാരണ ചെയ്യുന്ന പോലെ ധാന്യങ്ങൾ കുതിർത്തി മുളപ്പിക്കുക, മുളവന്ന ധാന്യങ്ങൾ വളർത്തി എടുക്കാനായി ചെറിയൊരു പാത്രത്തിലേക്ക് മാറ്റുക.പാത്രങ്ങളിൽ ചെറിയ തോതിൽ മണ്ണ് നിറച്ചുകൊടുക്കാം അല്ലെങ്കിൽ വളരെ എളുപ്പത്തിൽ tissue പേപ്പർ 3,4 മടക്കുകളായി പാത്രങ്ങളിൽ വിരിച്ചു അവ നനച്ചു കൊടുക്കുക എന്നിട്ടു   അവയിൽ വിത്തുകൾ പാകാം.ഇവയെ നന്നായി നനച്ചു കൊടുക്കുക.ജലാംശം ഇവയുടെ വളർച്ചക്ക് അത്യാവശ്യമാണ്.സൂര്യപ്രകാശം ലഭിക്കുന്ന രീതിയിൽ ഇവയെ ജനാലക്കു അരികിലോ മറ്റെവിടെങ്കിലുമോ വയ്ക്കുന്നത് വളരെ നല്ലതാണ്.
1 ഇഞ്ച് മുതൽ 4 ഇഞ്ച് വരെ ആകുമ്പോളാണ് സാധാരണയായി നമ്മൾ മൈക്രോഗ്രീൻസ് ഭക്ഷണത്തിനു ഉപയോഗിക്കുന്നത്.
ഒരു ചെടി വളർന്നു വലുതാകുന്നതിനു വിറ്റമിന്സും ,മിനെറൽസും ,ആന്റിഓക്സിഡന്റ്സും ആവശ്യമാണ്.ഇങ്ങനെ  നമ്മൾ മൈക്രോഗ്രീൻസ് വളർത്തി എടുക്കുമ്പോൾ അതിന്റെ വളർച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും  ഈ ചെടിയിൽ രൂപം കൊള്ളുന്നു.മൈക്രോഗ്രീൻസ് വേഗം വളരുന്നതുകൊണ്ടു തന്നെ സാധാരണ ചെടിയിൽ ഉള്ളതിലും പതിമടങ്ങു വിറ്റമിന്സും മിനെറൽസും ആന്റിഓക്സിഡന്റ്സും ഇവയിൽ ഉണ്ടാവും.സാലഡ് രൂപത്തിലോ , പാകം ചെയ്തോ ഇവയെ നമ്മുക്ക് ഉപയോഗിക്കാം.ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരേപോലെ ഇവ ഉപയോഗിക്കാം.
iron  , ഫോളിക് ആസിഡ്,സിങ്ക് പോലുള്ളവ ധാരാളം അടങ്ങിയിട്ടുള്ള മൈക്രോഗ്രീൻസ് പ്രമേഹരോഗികൾക്കും , അമിതവണ്ണമുള്ളവർക്കും വളരെ ഗുണകരമാണ്.നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കാനും മറവിരോഗം പോലുള്ളവ വരാതെ തടയാനും ഇവയ്ക്കു കഴിവുണ്ട്.ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ മൈക്രോഗ്രീൻസ് കഴിക്കുന്നത് വളരെ  നല്ലതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മൈക്രോഗ്രീൻസ്ന് കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

എളുപ്പമുള്ള കൃഷിരീതിയിലുടെ ആരോഗ്യമുള്ള ഭക്ഷണം ഉല്പാദിപ്പിക്കാൻ  മൈക്രോഗ്രീൻസ് സഹായിക്കുന്നു. സ്ഥലമില്ലെന്നും സമയമില്ലെന്നും പറഞ്ഞു ഇനി കൃഷി ചെയ്യാൻ ആരും മടിക്കേണ്ട.കുറഞ്ഞ സ്ഥലത്തു വലിയ പരിചരണമോ സമയനഷ്ടമോ ഇല്ലാതെ തന്നെ നമ്മുക്ക് കൃഷി ചെയ്യാം, പ്രകൃതിയിലേക്ക് മടങ്ങാം അതിനു മൈക്രോഗ്രീൻസ് തന്നെയാണ് ഉത്തമം. മൈക്രോഗ്രീൻസ് കൃഷിയിലൂടെ ശരിയായ ഭക്ഷണശൈലി പിന്തുടരാം ആരോഗ്യമുള്ളവരാകാം.


0 comments