പതിവുപോലെ രാവിലെ ഓഫീസിലേക്ക് പോകാൻ ഉള്ള തിരക്കിലാണ് ദീപ. പത്താം ക്ലാസുകാരിയായ മകൾക്കും അഞ്ചാം ക്ലാസ്കാരനായ മകനും വേണ്ടതൊക്കെ റെഡി ആക്കിയിട്ടു വേണം ഓഫീസിൽ എത്താൻ. അപ്പോളാണ് ഈ ദോശ പ്രശ്നം. പഠിക്കാൻ പോലും എനിക്ക് സമയമില്ല അപ്പോളാണ് അമ്മയുടെ ഈ ദോശ.ഇപ്പോൾ തന്നെ ഞാൻ താമസിച്ചു.അമ്മക്ക് വല്ലോ നൂഡിൽസ് ഉണ്ടാക്കിയാൽ പോരായിരുന്നോ? അതാകുമ്പോൾ വേഗം കഴിക്കാമായിരുന്നില്ലേ? ഇങ്ങനെ മകളുടെ ചോദ്യങ്ങൾ നീണ്ടു പോവുകയാണ്. അവനും അതു തന്നെയാണ് പ്രശ്നം ബ്രേക്ഫാസ്റ് കഴിച്ചു കളയാൻ അവനുമില്ല സമയം.
മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങൾ പ്രഭാതഭക്ഷണങ്ങളെയും സ്വാധീനിച്ചിരിക്കുന്നു. എന്താണ് പ്രഭാതഭക്ഷണം? പ്രഭാതഭക്ഷണം തലച്ചോറിന്റെ ഭക്ഷണമായിട്ടാണ് നമ്മൾ കാണുന്നത്. ശരീരത്തിന്റെയും തലച്ചോറിന്റെയും ശരിയായ പ്രവർത്തനത്തിന് പ്രാതൽ വളരെ പ്രധാനപ്പെട്ടതാണ്. രാത്രി നീണ്ട സമയത്തെ ഉറക്കത്തിനു ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് വേണ്ട വിറ്റമിന്സും മിനെറൽസും പ്രഭാതഭക്ഷണത്തിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത്. പ്രാതൽ രാജാവിനെ പോലെ കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത്. രാവിലെ ഭക്ഷണം നന്നായി കഴിക്കുന്നതുകൊണ്ടു ഗുണങ്ങൾ നിരവധിയാണെന്നു പഠനങ്ങൾ പറയുന്നു. സ്ഥിരമായി പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് കഴിക്കാത്തവരെ അപേക്ഷിച്ചു അമിതവണ്ണം ഉണ്ടാകാൻ ഉള്ള സാധ്യത ഏതാണ്ട് 30 ശതമാനം കുറവാണ്. ശരീരത്തിൽ കൊഴുപ്പു അടിഞ്ഞു കൂടാൻ ഉള്ള സാധ്യത, കുടവയർ ഉണ്ടാകാൻ ഉള്ള സാധ്യത എന്നിവ പ്രഭാതഭക്ഷണം സ്ഥിരമായി കഴിക്കുന്നവർക്ക് കുറവാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.
പ്രഭാതഭക്ഷണം കഴിക്കുന്നതിനു സമയമുണ്ടോ? ചുരുക്കം ചിലർക്കെങ്കിലും ഇങ്ങനെയൊരു സംശയം ഉണ്ടാകാം. രാവിലെ വെറും വയറ്റിൽ വെള്ളമോ അല്ലെങ്കിൽ തടി കുറയ്ക്കാൻ ഉള്ള ഉപാധികളായ നാരങ്ങാനീരോ, തേനോ, ഇതൊന്നുമല്ലെങ്കിൽ ഒരു ഗ്ലാസ് ചായയോ ഒക്കെ കുടിച്ചു കൊണ്ടാണ് ശരാശരി മലയാളിയുടെ ദിവസം തുടങ്ങുന്നത്. ഓഫീസിൽ പോകുന്നവർക്കും സ്കൂൾ കുട്ടികൾക്കും സമയ കുറവുമൂലം ഒഴിവാക്കാൻ പറ്റുന്ന ഒരേയൊരു വസ്തുവും പ്രാതൽ ആണ്. വീട്ടമ്മമാരുടെ കാര്യവും ഏറെക്കുറെ ഇങ്ങനെയൊക്കെ തന്നെയാണ്.എപ്പോളാണ് നമ്മൾ പ്രാതൽ കഴിക്കേണ്ടത്? ഉറക്കം ഉണർന്നു അരമണിക്കൂർ മുതൽ ഒരു മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
ഇത്രയും ഒക്കെ പറഞ്ഞു വരുമ്പോൾ അടുത്ത ചോദ്യം നമ്മൾ പ്രാതൽ ആയി എന്ത് കഴിക്കണം എന്നുള്ളതാണ്.ഒരു ദിവസത്തിൽ നമ്മൾ ഏറ്റവും നന്നായി കഴിക്കേണ്ടത് പ്രാതൽ ആണ്. ആരോഗ്യപരമായ ഒരു പ്രഭാതഭക്ഷണം ആയിരിക്കണം നമ്മുടേത്.proteins ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആണ് പ്രാതലിനു ഉത്തമം.കടല, പയർ, പരിപ്പ് പോലെ proteins ധാരാളം ഉള്ള ധാന്യങ്ങളും, പഴവർഗങ്ങളും, അതുപോലെ animal proteins ധാരാളം ഉള്ള മീനോ ഇറച്ചിയോ മുട്ടയോ ഒക്കെ നമ്മുക്ക് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം. അരിയും ഉഴുന്നും ചേർത്തുണ്ടാക്കുന്ന ഇഡ്‌ലിയും ദോശയും നല്ല പ്രാതൽ വിഭവങ്ങൾ ആണ്. അവയോടൊപ്പം ആന്റിഓക്സിഡന്റ്സ് ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറി ചേർത്ത സാമ്പാറോ അല്ലെങ്കിൽ മറ്റു കറികളോ കഴിക്കുന്നത് ആണ് ഉത്തമം. അതുപോലെ തന്നെ പുട്ടും കടലയും അല്ലെങ്കിൽ പുട്ടും പയറും മറ്റൊരു നല്ല പ്രാതൽ ആണ്. ഗോതമ്പു ചേർത്തുണ്ടാക്കുന്ന ചപ്പാത്തിയും, റൊട്ടിയും കൂടെ proteins ധാരാളം അടങ്ങിയിട്ടുള്ള ഏതെങ്കിലും ഒരു പയറുവർഗ്ഗമോ പരിപ്പുവർഗ്ഗമോ ചേർത്തുണ്ടാക്കിയ കറിയും മറ്റൊരു നല്ല പ്രാതൽ ആണ്. മീനും ഇറച്ചിയും മുട്ടയും ഒക്കെ നമ്മുക്ക് ഈ പറഞ്ഞ വിഭവങ്ങൾക്ക് കറി ആയി ഉപയോഗിക്കാവുന്നതാണ്.
ഓട്സ് പ്രാതൽ ആയി ഉപയോഗിക്കുന്നവർ ഒരുപാടുണ്ട്, proteins ധാരാളം അടങ്ങിയിട്ടുള്ള ഒരു ധാന്യമാണ് ഓട്സ്. ഓട്സ് വാങ്ങുമ്പോൾ Whole grain ഓട്സ് നോക്കി വാങ്ങാനും പാലിലോ വെള്ളത്തിലോ കാച്ചി അല്ലാതെ ഇവ കൊണ്ട് പുട്ടോ, ഉപ്പുമാവോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പലഹാരമോ ഉണ്ടാക്കി കഴിക്കാനും ശ്രദ്ധിക്കുക. പ്രാതലിനോടൊപ്പം സീസൺ അനുസരിച്ചുള്ള പഴവർഗങ്ങൾ കഴിക്കുന്നതും വളരെ നല്ലതാണ്.ആഴ്ചയിൽ ഒരിക്കൽ ബ്രെഡ് പോലുള്ളവയും പ്രാതൽ ആയി കഴിക്കുന്നതിൽ തെറ്റില്ല.ഇങ്ങനെ പോകുന്നതാണ് നമ്മുടെ ആരോഗ്യപരമായ പ്രാതൽ.
നമ്മൾ അറിഞ്ഞോ അറിയാതെയോ പിന്തുടർന്ന് പോകുന്ന ചില അനാരോഗ്യപരമായ ഭക്ഷണശീലങ്ങൾ നമുക്കുണ്ട്. എണ്ണയിൽ പൊരിച്ചെടുക്കുന്ന പൂരി ,ബട്ടൂര പോലെയുള്ള ഭക്ഷങ്ങൾ പ്രാതലിനു ഉപയോഗിക്കുന്നത് ആരോഗ്യപരമായി നല്ലതല്ല. സ്ഥിരമായി ബ്രെഡ്, കോൺഫ്ലേസ്,പൊറോട്ട എന്നിവ പ്രാതലിനു ഉപയോഗിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.ആഴ്ചയിൽ ഒരിക്കലോ, അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോളോ ബ്രെഡ് പോലുള്ളവ നമുക്കു പ്രാതൽ ആയി ഉപയോഗിക്കാവുന്നതാണ്. കൂടുതലായി Added ഷുഗർ അടങ്ങിയിട്ടുള്ള ജാം ,ചോക്ലേറ്റ് സിറപ്പ് പോലുള്ളവ പരമാവധി ഒഴിവാക്കുക.ഇവയ്ക്കു പകരം തേൻ, ബട്ടർ പോലുള്ളവ ഉപയോഗിക്കുന്നതാണ് നല്ലത്.നൂഡിൽസ്, പാസ്ത ,മക്രോണി പോലുള്ളവ പ്രാതൽ ഭക്ഷണമായി ഉപയോഗിക്കാതെ ഇരിക്കുക.
പഴമയുടെ നിറംമങ്ങാത്ത ഒരുപാടു രുചിക്കൂട്ടുകൾ ഇപ്പോഴും മലയാളിയുടെ അടുക്കളയിലുണ്ട്. ഇവയൊക്കെ പറഞ്ഞു തന്ന ഞാനോ, വായിക്കുന്ന നിങ്ങളോ രുചിച്ചറിഞ്ഞിട്ടില്ലാത്ത ഒരുപാടു വിഭവങ്ങളുണ്ട് മലയാളിക്ക്. വളർന്നു വരുന്ന തലമുറയെങ്കിലും അവ ആസ്വദിക്കാൻ ഭാഗ്യമുള്ളവരാകട്ടെ , ആരോഗ്യമുള്ളവരാകട്ടെ.......
0 comments