 |
|
കോവിഡിനെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും നമ്മൾ സ്വീകരിച്ചു വരികയാണലോ , മാസ്ക് ധരിക്കുക എന്നത് പ്രധാനപ്പെട്ട പ്രതിരോധ മാർഗങ്ങളിൽ ഒന്നാണെങ്കിലും എല്ലാവരും അതിനു പിന്നാലെ പോകേണ്ട ആവശ്യമില്ല.രോഗമുള്ള ഒരാളുടെ ഉമിനീരിൽ നിന്നോ സ്രവങ്ങളിൽ നിന്നോ പുറത്തു വരുന്ന വൈറസുകൾ നമ്മുടെ വായ് ,മൂക്ക് ,കണ്ണ് എന്നിവയിലൂടെ ശരീരത്തു പ്രവേശിക്കുകയും നമ്മൾ രോഗബാധിതരായി തീരുകയും ചെയ്യുന്നു. രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് അസുഖം ഇങ്ങനെ പകരാതെ ഇരിക്കേണ്ടതിനും വായുവിൽ നിന്നും മറ്റും ആരോഗ്യമുള്ളവരിലേക്കു വൈറസുകൾ പ്രവേശിക്കാതെ ഇരിക്കേണ്ടതിനുമാണ് മാസ്കുകൾ ധരിക്കുന്നത്. രോഗമുള്ളവർ , രോഗലക്ഷണം ഉള്ളവർ , രോഗിയെ പരിചരിക്കുന്നവർ എന്നീ 3 വിഭാഗങ്ങളിൽ ഉള്ളവരാണ് പ്രധാനമായും മാസ്ക് ധരിക്കേണ്ടത്. പനിയോ ചുമയോ മൂക്കൊലിപ്പോ പോലെയുള്ള രോഗലക്ഷങ്ങൾ ഇല്ലാത്തവർ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല , ഇത്തരക്കാർ മുൻകരുതലിനായി മാസ്കിനു പകരം വൃത്തിയുള്ള തൂവാല ഉപയോഗിക്കുന്നതാണ് ഉചിതം. ഉപയോഗിച്ച മാസ്കുകൾ നശിപ്പിക്കാൻ ആശുപത്രികൾക്ക് പുറത്തു കൃത്യമായ സംവിധാനം ഇല്ലാത്തതും അലക്ഷ്യമായി ഇവ വഴിയരികിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കുന്നതും പരിസ്ഥിതി -ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.ആവശ്യമില്ലാത്തവർ പോലും മാസ്കുകൾ വാങ്ങി കൂട്ടുന്നത് മാസ്കിനു വിപണിയിൽ ക്ഷാമം അനുഭവപ്പെടാനും രോഗം വ്യാപിക്കാനും ഇടയാക്കും.
1. മാസ്ക് ധരിക്കുന്നതിനു മുൻപ് കൈയും മുഖവും സോപ്പ് ഉപയോഗിച്ചു അണുവിമുക്തമാക്കി എന്ന് ഉറപ്പുവരുത്തുക
2. കൈകൊണ്ട് ഇടയ്ക്കു ഇടയ്ക്കു മാസ്കിൽ തൊടുന്നത് ഒഴിവാക്കുക
3. മാസ്ക് ധരിക്കുന്നതും അഴിക്കുന്നതും മാസ്കിന്റെ പുറകിൽ ഉള്ള വള്ളിയിൽ(സ്ട്രാപ്പ് ) പിടിച്ചു മാത്രമായിരിക്കണം
4. 6 മണിക്കൂറിൽ കൂടുതൽ ഒരു മാസ്കും ഉപയോഗിക്കരുത്
ഇതിലൊക്കെ പ്രധാനപ്പെട്ട ഒന്നാണ് ഉപയോഗശേഷം മാസ്കുകൾ കൃത്യമായി സംസ്കരിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടത്.ആശുപത്രിയിൽ ആയിരിക്കുന്നവർ മെഡിക്കൽ മാലിന്യം നിക്ഷേപിക്കുന്ന മഞ്ഞ ബാഗിൽ മാത്രം ഉപയോഗശേഷം മാസ്കുകൾ നിക്ഷേപിക്കുക. ബാക്കി ഉള്ളവർ അലക്ഷ്യമായി പൊതുസ്‌ഥങ്ങളിലോ വഴിയരുകിലോ ഉപേക്ഷിക്കാതെ കൃത്യതയോടും മുൻകരുതലോടും കൂടെ ഖര മാലിന്യത്തോടൊപ്പം തന്നെ സംസ്കരിക്കുക.ഓർക്കുക അപ്പോഴാണ് സമൂഹത്തോടുള്ള നമ്മുടെ കടമ പൂർത്തിയാകുന്നത്
0 comments